17-June-2023 -
By. health desk
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഫാസ്റ്റ് ട്രാക്ക് ക്ലിനിക് അവതരിപ്പിച്ച് കിംസ്‌ഹെല്‍ത്ത്. അത്യാഹിത വിഭാഗത്തിന്റെ ഈ വിപുലീകൃത സേവനത്തിലൂടെ രാത്രികാലങ്ങളില്‍ അടിയന്തര പരിചരണം ആവശ്യമായി വരുന്ന രോഗികള്‍ക്ക് വേഗത്തില്‍ വൈദ്യസഹായം വാഗ്ദാനം ചെയ്യുന്നു. വൈകുന്നേരങ്ങളില്‍ ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന്‍ ലഭ്യമാകുന്നതിന്റെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി, കാത്തിരിപ്പ് സമയം കുറയ്ക്കാനും ഗുരുതരമല്ലാത്ത അത്യാഹിതങ്ങള്‍ക്ക് സമയബന്ധിതമായി പരിചരണം നല്‍കാനും ഫാസ്റ്റ് ട്രാക്ക് ക്ലിനിക്ക് ലക്ഷ്യമിടുന്നതായി കിംസ്‌ഹെല്‍ത്ത് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.ഐ സഹദുള്ള പറഞ്ഞു. വൈകുന്നേരങ്ങളില്‍ വരുന്ന വാക്ക്ഇന്‍ രോഗികള്‍ക്ക് സാധാരണ രീതിയില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലാണ് പേകേണ്ടിവരുക.
അവിടെ അത്യാഹിത കേസുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനാല്‍ പലപ്പോഴും കാത്തിരിക്കേണ്ടി വരുന്ന സാഹചര്യവും ഉണ്ട്. രോഗികള്‍ക്ക് എമര്‍ജന്‍സി ഡോക്ടര്‍മാരുടെ സേവനം ഉടനടി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് ഈ പ്രശ്‌നം ലഘൂകരിക്കാനാണ് കിംസ്‌ഹെല്‍ത്ത് ഫാസ്റ്റ് ട്രാക്ക് ക്ലിനിക് അവതരിപ്പിക്കുന്നതിലൂടെ പദ്ധതിയിടുന്നത്. സാധാരണ ഔട്ട്‌പേഷ്യന്റ് സേവനങ്ങള്‍ അവസാനിച്ച ശേഷവും വൈകുന്നേരം ഏഴ് മുതല്‍ അടുത്ത ദിവസം എട്ട് മണി വരെ ഫാസ്റ്റ് ട്രാക്ക് ക്ലിനിക് പ്രവര്‍ത്തിക്കുമെന്നും ഡോ. എം.ഐ സഹദുള്ള പറഞ്ഞു. 24 മണിക്കൂറും സേവനം നല്‍കുന്നതിലൂടെ, പതിവ് ഒപി സമയങ്ങളില്‍ വൈദ്യസഹായം തേടാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. പരിചയസമ്പന്നരായ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാരടങ്ങുന്ന ഫാസ്റ്റ് ട്രാക്ക് ക്ലിനിക്ക്, രോഗികള്‍ക്ക് കാലതാമസമില്ലാതെ കൃത്യമായ പരിചരണം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.